പെരുമ്പാവൂർ: ഇരിങ്ങോൾ സർക്കാർ വി.എച്ച്.എസ് സ്‌കൂളിലെ ഒന്നാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം 'നവീനം 2022' നടത്തി. വാർഡ് കൗൺസിലർ ആശ പ്രഭാകരൻ യോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വി.വി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി.യു. ബഷീർ, സ്‌കൂൾ വികസന സമിതി ചെയർമാൻ ടി.ജി.ജയൻ, അദ്ധ്യാ പകരായ പി.എൻ. ബിത്ര, മായ സെബാസ്റ്റ്യൻ, സി.ആർ.അഞ്ജന , ഡോ. ആര്യ മോഹൻ, ഐഷ, സമീർ സിദ്ദീഖി.പി, ജിഷ ജോസഫ്, സ്മിത്ത് ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.