തൃക്കാക്കര: സംസഥാനത്തെ പാചക വാതക സിലിണ്ടർ ട്രാൻസ്‌പോർട്ടിംഗ് ട്രക്ക് തൊഴിലാളികളുടെ 2021-22 വർഷത്തെ ബോണസ് തർക്കം പരിഹരിച്ചു.സംസ്ഥാനത്തെ ആറ് പാചക വാതക ബോട്ടിലിംഗ് പ്ലാന്റുകളിൽ നിന്ന് ഗ്യാസ് നിറച്ച സിലിണ്ടറുകൾ ഗ്യാസ് ഏജൻസികളിൽ എത്തിക്കുന്ന ട്രക്ക് കളിലെ ഡ്രൈവർ, ക്ലീനർ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച തർക്കം അഡിഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) ശ്രീ. കെ. ശ്രീലാൽ ന്റെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത അനുരഞ്ജന യോഗത്തിൽ ഒത്തുതീർപ്പാവുകയും കരാർ ഒപ്പിടുകയും ചെയ്തു. യോഗത്തിൽ ട്രേഡ് യൂണിയനെ പ്രതിനിധീകരിച്ചു ഇബ്രാഹിം കുട്ടി, ബി.ഹരികുമാർ, പെരുന്താന്നി രാജു, ഷൈജു ജേക്കബ്, എസ്. കൃഷ്ണകുമാർ, കെ.എൻ. ബാലകൃഷ്ണൻ എന്നിവരും മാനേജ്മെന്റിനെ പ്രധിനിധീകരിച്ചു ജോയ് കളപ്പുര, ബാബു ജോസഫ്, കുമാർ, അജിൻഷാ, പി.എസ് മനോജ്‌കുമാർ, ഷിജാസ് ജെ എന്നിവരും കരാറിൽ ഒപ്പുവച്ചു. ഡ്രൈവർമാർക്ക് 9500 രൂപ ബോണസും ഒക്‌ടോബർ മാസം മുതൽ അഞ്ചു തവണകളായി തിരിച്ചു പിടിക്കുന്ന വ്യവസ്ഥയിൽ 5000 രൂപ ഓണം അഡ്വാൻസും ലഭിക്കും, ക്ലീനർമാർക്ക് 5500 രൂപ ബോണസ് ആയി ലഭിക്കും, ഓഗസ്റ്റ് മാസം 31 നു മുൻപായി ബോണസ്, അഡ്വാൻസ് തുകകൾ തൊഴിലാളികൾക്ക് വിതരണം ചെയ്യും എന്നീ തീരുമാനങ്ങൾ അംഗീകരിച്ചു.