പള്ളുരുത്തി: നാട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം സ്റ്റോപ്പ് നൽകിയ തണ്ണീർത്തടം മറകെട്ടി നികത്താൻ ശ്രമം. ഇടക്കൊച്ചിയിൽ കണ്ണങ്ങാട്ട് പാലത്തിന് സമീപം ഇന്ദിരാഗാന്ധി റോഡിൽ സ്വകാര്യ വ്യക്തിയുടെ ഒരേക്കറോളം വരുന്ന തണ്ണീർത്തടം നികത്തുവാൻ ശ്രമം തുടങ്ങിയത്. നികത്തൽ നിർത്തി വയ്ക്കാൻ ഭൂവുടമയ്ക്ക് റവന്യൂ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തണ്ണീർത്തടത്തിന് ചുറ്റും മറച്ചു കൊണ്ട് നികത്താൻ ശ്രമം തുടരുന്നത്. നികത്തിയ തണ്ണീർത്തടം പൂർവ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ഗ്രീൻ കൊച്ചി പ്രസിഡന്റ് വി. കെ. അരുൺകുമാർ റവന്യൂ മന്ത്രിക്ക് പരാതി നൽകി.