കൊച്ചി: ഓണാഘോഷത്തിന് മുന്നോടിയായി എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ഹോം മേക്കേഴ്‌സ് വിപണനമേള ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ശിവക്ഷേത്ര ക്ഷേമസമിതി സെക്രട്ടറി എ. ബാലഗോപാൽ, ജോയിന്റ് സെക്രട്ടറി ടി.വി കൃഷ്ണമണി, എൽ. മണി, മിഥുൻ മണി, മനോജ് മണി, മഹേഷ് മണി എന്നിവർ പങ്കെടുത്തു.
പ്രമുഖ ബ്രാൻഡുകൾ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ രാത്രി 9 വരെയാണ് വിപണന മേള. പ്രവേശനം സൗജന്യമാണ്.