തൃക്കാക്കര: തൃക്കാക്കരയിൽ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്ത് വഴിയൊരുക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഹൈബി ഈഡൻ എം.പി യുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തെങ്ങോട് വനിതാ വികസന കേന്ദ്രത്തിൽ താത്കാലിക സ്‌കൂൾ ആരംഭിക്കാനാണു തീരുമാനം. ഉമ തോമസ് എം.എൽ.എ, ജില്ലാ കളക്ടർ ഡോ. രേണു രാജ്, തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിതാ തങ്കപ്പൻ, എറണാകുളം കേന്ദ്രീയ വിദ്യാലയം ഡെപ്യൂട്ടി കമ്മിഷണർ ആർ. സെന്തിൽ കുമാർ, അസിസ്റ്റന്റ് കമ്മിഷണർ സന്തോഷ് കുമാർ, കണയന്നൂർ തഹസിൽദാർ രഞ്ജിത് ജോർജ് എന്നിവർ പങ്കെടുത്തു.