തൃപ്പൂണിത്തുറ: രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത കൊച്ചി റിഫൈനറി തൊഴിലാളികളുടെ എട്ടു ദിവസത്തെ ശമ്പളം പിടിച്ചുവച്ച ബി.പി.സി.എൽ. മാനേജ്മെന്റിന്റെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 മുതൽ റിഫൈനറി ഗേറ്റിൽ ആരംഭിച്ച റിലേ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമ്പലമുകൾ എൽ.പി.ജി. ബോട്ട്ലിംഗ് പ്ലാന്റിലെ തൊഴിലാളികൾ സത്യാഗ്രഹം സംഘടിപ്പിച്ചു. ബിനു കെ. പോളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംയുക്ത സമര സമിതി ചെയർമാൻ പോൾസൺ പീറ്റർ, എൻ.ജി. സുജിത്ത്കുമാർ, പി.പി. സുബ്രഹ്മണ്യൻ, കെ.എ. രാജേന്ദ്രൻ, അൻവർ ടി.എ, അനൂപ് എസ്. എന്നിവർ സംസാരിച്ചു.