കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ഡിജിറ്റൽ ഉച്ചകോടി മൈക്രോസോഫ്റ്റ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ ധന്യ വെങ്കടസലപതി ഉദ്ഘാടനം ചെയ്തു. ഫോർട്ടിനെറ്റ് ഇന്ത്യയുടെ സാർക് ബിസിനസ് മേധാവി ടി. വിശാഖ് രാമൻ മുഖ്യപ്രഭാഷണം നടത്തി. അനിൽ ഭരദ്വാജ്, ഡോ. ശ്രീജിത്ത് ശ്രീനിവാസൻ, കെ.കെ ഡേവിസ്, കെ.എം.എ ചെയപേഴ്സൺ എൽ. നിർമല, ഡോ. ശങ്കരൻ വെങ്കിട്ടരാമണി, കെ.എം.എ ഡിജിറ്റൽ ഉച്ചകോടി ചെയർമാർ എ. ബാലകൃഷ്ണൻ, സെക്രട്ടറി അൾജിയേഴ്‌സ് ഖാലിദ് എന്നിവർ പ്രസംഗിച്ചു.