bus

കൊച്ചി: ആലപ്പുഴയിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിക്ക് വള്ളംകളി പ്രേമികൾക്ക് എറണാകുളത്ത് നിന്ന് ആനവണ്ടിയിൽ പോകാം. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് സർ‌വീസ്. ഒരു ബസ് സർവീസ് നടത്തുന്നതിന് 45 മുതൽ 50 യാത്രക്കാർ വേണം.
500, 1000 രൂപയുടെ വള്ളംകളി പാസാണ് കെ.എസ്.ആർ.ടി.സി വഴി നടപ്പാക്കുന്നത്.

ബഡ്ജറ്റ് ടൂറിസം നടപ്പിലാക്കുന്ന യാത്രാ നിരക്കാണ് ഈടാക്കുക. യാത്രക്കാർ കയറുന്ന സ്ഥലത്തു നിന്നുള്ള യാത്രാനിരക്ക് ഈടാക്കും. വള്ളംകളി പ്രേമികൾക്കായി നടപ്പിലാക്കുന്ന പദ്ധതിയിൽ കേരളത്തിൽ എവിടെ നിന്നും ബുക്ക് ചെയ്യാം.

എറണാകുളം ജില്ലയിൽ യാത്രക്കാർ കുറവാണെങ്കിൽ ചേർത്തല ഡിപ്പോയിൽ നിന്ന് സ‌‌ർവീസ് നടത്തുന്നത് ആലോചിക്കുമെന്ന് ബഡ്ജറ്റ് ടൂറിസം സെൽ സംസ്ഥാന കോ ഓർഡിനേറ്റർ ഷെഫീക് ഇബ്രാഹിം പറഞ്ഞു.

എല്ലാ ജില്ലകളിൽ നിന്നും ആവശ്യാനുസരണം കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ആലപ്പുഴ ജില്ലാ കളക്ടർ, സബ് കളക്ടർ എന്നിവരുമായി ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ നടത്തിയ ചർച്ചയിലാണ് ആശയം ഉദിച്ചത്. ആളുകളുടെ പ്രതികരണം അറിഞ്ഞശേഷം ഫാസ്റ്റ് പാസഞ്ചറോ സൂപ്പർ ഫാസ്റ്റോ ഡിലസക്സ് ബസോ സ‌ർവീസിനായി വിട്ടുനൽകും. വള്ളംകളി സമാപിച്ച ശേഷം അതേ ബസിൽ തിരിച്ചും സർവീസ് നടത്തും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും : 9846475874