
മൂവാറ്റുപുഴ: 22 ഗ്രാം എം.ഡി.എം.എയുമായി മൂവാറ്റുപുഴ കാവുങ്കര വട്ടപ്പറമ്പിൽ ഷബീറിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പിടിച്ചെടുത്തിട്ടുണ്ട്. വിൽപ്പന നടത്തുന്നതിന് കൊണ്ടു പോകുന്നതിനിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആന്റോ, എക്സൈസ് പ്രിവന്റീവ് ഓഫീസർ സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലിബു, ജോമോൻ, രാജേഷ്, ജിനേഷ്, സുനിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ആയ ബബിന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.