
കൊച്ചി: ബി.പി.സി.എൽ കൊച്ചി റിഫൈനറി 25 ഏക്കർ സ്ഥലത്ത് സൗരോർജ പ്ളാന്റ് നിർമ്മിക്കും. പ്രതിവർഷം 123 ലക്ഷം യൂണിറ്റ് ശേഷിയുള്ള പ്ളാന്റാണ് നിർമ്മിക്കുന്നത്. റിഫൈനറിക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. 8.4 മെഗാവാട്ട് സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്ടർ കെ. അജിത് കുമാറിന്റെയും പുനരുപയോഗ ഊർജ യൂണിറ്റിന്റെ മേധാവി ഷെല്ലി എബ്രഹാമിന്റെയും സാന്നിദ്ധ്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ ആരംഭിച്ചു. ഹരിതോർജശേഷി വർദ്ധിപ്പിക്കാനുള്ള ചുവടുവയ്പ്പാണിതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അജിത് കുമാർ പറഞ്ഞു. തഡലി, ബദ്‌നേര, സംഗനേർ, കരൂർ എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കുമെന്ന് റിന്യൂവബിൾ എനജി ബിസിനസ് യൂണിറ്റ് മേധാവി എബ്രഹാം പറഞ്ഞു.