കാലടി: ചെങ്ങൽ തോട്ടിൽ റെഗുലേറ്റർ കം-ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് ആവശ്യം. താത്കാലിക തടയണകൾ നിർമ്മിച്ച് വെള്ളം കെട്ടിനിർത്തി സമീപ കാലത്തുണ്ടായേക്കാവുന്ന കുടിവെള്ള ക്ഷാമ സാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാർ പറഞ്ഞു. വിഷയത്തിൽ സി.പി.എം. ലോക്കൽ കമ്മിറ്റി കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.