നെടുമ്പാശേരി: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നിർമിക്കുന്ന സൺഡേ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ ഒമ്പതിന് ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, ഡോ. ഏബ്രഹാം മോർ സേവേറിയോസ് എന്നിവർ ചേർന്ന് നിർവഹിക്കും. രാവിലെ 6.30ന് പ്രഭാത പ്രാർത്ഥന. 7.30 ന് കുർബാന, പ്രസംഗം (ഡോ. ഏബ്രഹാം മോർ സേവേറിയോസ്), ഒമ്പതിന് ശിലാസ്ഥാപനം എന്നിവ നടക്കും.