
നെടുമ്പാശേരി: ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒയിസ്‌ക ഇന്റർനാഷണലിന്റെ 2022 അവാർഡ് നെടുമ്പാശേരി സ്വദേശി എം.കെ.ശശിധരന് ലഭിച്ചു. സംഘാടന മികവാണ് എം.കെ.ശശിധരനെ അവാർഡിന് അർഹനാക്കിയത്.
സംസ്ഥാന പ്രസിഡന്റ് അലി അസ്ഗർ പാഷ പുരസ്‌കാരം സമ്മാനിച്ചു. ഒയിസ്‌ക സൗത്ത് ഇന്ത്യ ഡയറക്ടർ ജനറൽ അരവിന്ദ് ബാബു, വിമൻസ് പ്രസിഡന്റ് പാർവതി വാര്യർ, അബൂബക്കർ, ഡോ.സുവേദനൻ തുടങ്ങിയവർ പങ്കെടുത്തു.