പെരുമ്പാവൂർ: സഹകരണ യാത്ര 2022ന്റെ ഭാഗമായി പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വാഹനവായ്പാ മേള ആരംഭിച്ചു. പെരുമ്പാവൂർ ഗവ. ബോയ്‌സ് എച്ച്.എസ്.എസിന് എതിർവശത്താണ് വാഹനപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഓഫറുകൾക്ക് പുറമെ കുറഞ്ഞ പലിശയിൽ ഇരുച്ചക്ര മോട്ടോർ-ഇലക്ട്രിക് വാഹനങ്ങളും കാറും സഹകാരികൾക്ക് സ്വന്തമാക്കാം. സെപ്തംബർ 30ന് വായ്പാ മേള സമാപിക്കും. ബാങ്ക് പ്രസിഡന്റ് പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം എസ്.ഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.എസ്.അബുബക്കർ, ടി. എച്ച്.സബീദ്, കെ.സി.അരുൺ കുമാർ, കെ.എ.അലോക്, സിന്ധു സാബു, മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. രാമകൃഷ്ണൻ, ബാങ്ക് സെക്രട്ടറി പി.എച്ച്.ബീവിജ എന്നിവർ സംസാരിച്ചു.