kklm

കൂത്താട്ടുകുളം: സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സഖാവ് ഇ.എ.​ കുമാരൻ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പതാക ജാഥയ്ക്ക് കൂത്താട്ടുകുളം ടൗണിൽ സ്വീകരണം നൽകി. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എൻ.ഗോപിയാണ് ജാഥാ ക്യാപ്ടൻ. പി. കെ.ബാബുരാജ് വൈസ് ക്യാപ്ടനും എം.പി. രാധാകൃഷ്ണൻ ഡയറക്ടറും ഇ.സി.ശിവദാസ്, പി.വി. ചന്ദ്രബോസ്, മോളി വർഗീസ് തുടങ്ങിയവർ ജാഥ അംഗങ്ങളുമാണ്.

സ്വീകരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. എ.എസ്‌.രാജൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ബിനീഷ് കെ. തുളസിദാസ്‌ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എം.എം. ജോർജ്, മുൻ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവൻ, മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി. പോൾ, അംബിക രാജേന്ദ്രൻ, സനൽ ചന്ദ്രൻ, ഷൈജു പീറ്റർ,​ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി പി.എം.ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.