avinesh-paravur-police-

പറവൂർ: സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്‌ത യുവാവ് അറസ്റ്റിൽ. ഏഴിക്കര പെരുമ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന വൈപ്പിൻ എട്ടിക്കാട്ട് വീട്ടിൽ അവിനാഷ് (23) ആണ് പറവൂർ പൊലീസിന്റെ പിടിയിലായത്.

മത്സ്യത്തൊഴിലാളിയായ അവിനാഷ് പെരുമ്പടന്നയിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പെൺകുട്ടിയെ ഇവിടെ വിളിച്ചുവരുത്തിയാണ് ഉപദ്രവിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്.

ദൃശ്യങ്ങൾ പെൺകുട്ടിയുടെ സഹോദരന് അയച്ചുകൊടുത്ത ഇയാൾ,​ മുപ്പതിനായിരം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ അങ്കമാലി പൊലീസിൽ നൽകിയ പരാതി പറവൂർ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.