പെരുമ്പാവൂർ: ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് നിരോധത്തിന്റെ ഭാഗമായി രായമംഗലം പഞ്ചായത്ത് പരിധിയിലെ വിവിധ വാർഡുകളിലെ കടകളിൽ പഞ്ചായത്ത് സെക്രട്ടറി ബി.സുധീറിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. അനധികൃത വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 51.03 കിലോഗ്രാം പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു. നിയമലംഘകരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പിടിച്ചെടുത്ത ക്യാരി ബാഗുകൾ പഞ്ചായത്ത് എം.സി.എഫിക്ക് കൈമാറിയിട്ടുണ്ട്.