മരട്: മരട് നഗരസഭ 2, 3, 4 എന്നീ ഡിവിഷനുകളിൽപ്പെട്ട ചമ്പക്കര കനാൽ റോഡിൽ ഇന്റർലോക്ക് കട്ട വിരിച്ച്, ഫുട്പാത്തുകൾ നിർമ്മിച്ച്, കൈവരികൾ സ്ഥാപിക്കുന്നതിനു വേണ്ടി ആസ്തി വികസന ഫണ്ടിൽ നിന്ന് 63,50,000 രൂപ അനുവദിച്ച് ഉത്തരവായതായി കെ. ബാബു എം.എൽ.എ അറിയിച്ചു.