കുറുപ്പംപടി: രായമംഗലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോസയൻസ് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ബോധി പദ്ധതിയുടെ ഭാഗമായി മെമ്മറി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. മനഃശാസ്ത്ര വിദഗ്ദ്ധരുടെയും പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും മേൽനോട്ടത്തിൽ നടന്ന ഡിമെൻഷ്യ പ്രാരംഭ നിർണയ ടെസ്റ്റിൽ നിരവധി പേർ പങ്കെടുത്തു.
രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദീപ ജോയി അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ.കെ. മാത്തുകുഞ്ഞ്,
മിനി നാരായണൻ കുട്ടി, ബിജി പ്രകാശ്, കുര്യൻ പോൾ,ലിജു അനസ്, മിനി ജോയി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്,
ഹെൽത്ത് ഇൻസ്പെക്ടർ
കെ.കെ. അനി, ബോധി കമ്മ്യൂണിറ്റി മൊബൈലിസർ അലീന എന്നിവർ സംസാരിച്ചു. ബോധി പ്രോജക്ട് കോ - ഓർഡിനേറ്റർ നിധിൻ പദ്ധതി വിശദീകരിച്ചു.