scholarship

കൊച്ചി: ബിരുദപഠനത്തിന് യു.കെയിലെ ഹേർട്ഫോർഡ്ഷയർ യൂണിവേഴ്‌സിറ്റി ദക്ഷിണേന്ത്യയിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകും. മൂന്ന് മുതൽ നാലു ലക്ഷം രൂപ വരെ സ്കോളർഷിപ്പായി നൽകുമെന്ന് ഹേർട്ഫോർഡ്ഷയർ യൂണിവേഴ്സിറ്റി ഡയറക്ടർ ഭാനു കൗശിക് പറഞ്ഞു. ആഗോള നിലവാരമുള്ള വിദ്യാഭ്യാസം സാധാരണക്കാർക്കും താങ്ങാവുന്നതാക്കി മാറ്റുന്നതിനാണ് അടുത്ത വർഷം മുതൽ സ്കോളർഷിപ്പുകൾ നൽകുന്നത്. ഇന്ത്യൻ വിദ്യാർത്ഥികളിൽ ദക്ഷിണേന്ത്യക്കാരാണ് കൂടുതലെന്ന് അദ്ദേഹം പറഞ്ഞു. സാന്റമോനിക്ക സ്റ്റഡി എബ്രോഡിലൂടെ പ്രവേശനത്തിന് അപേക്ഷിക്കുന്നവർക്കാണ് സ്കോളർഷിപ്പിന് അർഹത. 12 ക്ലാസിലെ സ്കോറും മറ്റു മാനദണ്ഡങ്ങളും അനുസരിച്ച് അർഹരെ തിരഞ്ഞെടുക്കുമെന്ന് സാന്റമോനിക്ക ഡയറക്ടർ നൈസി ബിനു പറഞ്ഞു,