കൊച്ചി: തന്റെ സിനിമകളെ എതിർക്കുന്നവരെ ഒരിക്കലും ഭയക്കുന്നില്ലെന്ന് തമിഴ് സംവിധായകൻ പാ രഞ്ജിത് പറഞ്ഞു. എതിർക്കുന്നവരെ അവഗണിക്കുന്നതാണ് രീതി. തന്റെ രാഷ്ട്രീയമാണ് ചെയ്ത സിനിമകളെ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയം പറഞ്ഞുകൊണ്ടിരിക്കും. എതിർക്കുന്നവരെക്കാൾ കൂടുതൽ സിനിമയെ പിന്തുണക്കുന്നവരാണുള്ളത്. മലയാളികൾ എന്നും നല്ല പ്രേക്ഷകരാണ്. സിനിമകളെ അവർ എങ്ങനെ കാണുന്നുവെന്നും അതിനെക്കുറിച്ച് എന്ത് പറയുന്നുവെന്നും നോക്കുന്നയാളാണ്. വളരെ ഗൗരവത്തിലാണ് മലയാളികൾ സിനിമകളെ സമീപിക്കുന്നത്.
ജാതി എങ്ങനെയാണ് സമൂഹത്തിൽ ഇടപെടുന്നതെന്നാണ് പുതിയ സിനിമ പറയുന്നത്. 'നക്ഷത്തിരം നകർകിരത്' സിനിമയുടെ കേരള റിലീസിനോട് അനൂബന്ധിച്ചായിരുന്നു വാർത്താസമ്മേളനം. സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കാളിദാസ് ജയറാം, കലയരശൻ, വിൻസു, ഷബീർ എന്നിവരും പങ്കെടുത്തു.