
ആലുവ: കെ-റെയിൽ സിൽവർലൈൻവിരുദ്ധ ജനകീയ സമിതി ആലുവ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമശേരി ചൊവ്വര ഫെറി ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രക്ഷോഭ കൂട്ടായ്മ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിത നൗഷാദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എ.എ.ഇസ്മായീൽ അദ്ധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ കെ.പി.സാൽവിൻ, കീഴ്മാട് പഞ്ചായത്ത് അംഗം റസീല ഷിഹാബ്, കരീം കല്ലുങ്കൽ, ഫാത്തിമ അബ്ബാസ്, എ.ജി.അജയൻ, ടി.പി.കാസിം, ജോർജ് ജോസഫ്, പി.പി.മുഹമ്മദ്, ലോറൻസ് പടനിലത്ത്, എം.എ.ബേബി തുടങ്ങിയവർ സംസാരിച്ചു. അബു ചെന്താര, പി.ടി.ഫ്രാൻസിസ്, സെയ്തുമുഹമ്മദ്, ടി.എസ്.നിഷാദ്, ഷീബാ സെയ്തുമുഹമ്മദ്, പി.ബി.അലി, റഷീദ് കീഴ്മാട്, ഷിഹാബ് കീഴ്മാട്, മാരിയ അബു തുടങ്ങിയവർ നേതൃത്വം നൽകി.