akbef

കൊച്ചി: ആൾ കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ബി.ഇ.എ) ജില്ലാ സമ്മേളനം ഇന്ന് കച്ചേരിപ്പടി ആശീർഭവനിൽ നടക്കും. രാവിലെ 9.30ന് എ.ഐ.ബി.ഇ.എ ദേശീയ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ബി. രാം പ്രകാശ് മുഖ്യപ്രഭാഷണം നടത്തും.

പ്രോഗ്രസീവ് ഫെഡറേഷൻ ഒഫ് കോളേജ് ടീച്ചേഴ്സ് സംസ്ഥാന പ്രസിഡന്റ് ഡോ. സി. ഉദയകല മുഖ്യാതിഥിയാകും. ജില്ലാ ചെയർമാൻ പി. രാജൻ പി.ആർ. സുരേഷ്, യു.എഫ്.ബി.യു സംസ്ഥാന കൺവീനർ സി.ഡി. ജോസൺ എന്നിവർ സംസാരിക്കും. സമ്മേളനത്തിന്റെ ഭാഗമായി ഐ.എം.എ യുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി.