
പറവൂർ: മാല്യങ്കര എസ്.എൻ.എം പോളിടെക്നിക് കോളേജിൽ ഡിപ്ളോമ പഠനം പൂർത്തിയായ വിദ്യാർത്ഥികൾക്ക് യാത്രഅയപ്പ് നൽകി. സമവർത്തന 2022 എന്ന പേരിലെ പരിപാടി ചെറുകഥാകൃത്തും സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു. എച്ച്.എം.ഡി.പി സഭാ പ്രസിഡന്റ് ഇ.പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ പി.എൻ. സന്തോഷ്, പ്രിൻസിപ്പൽമാരായ ഡോ.കെ.ആർ.സഞ്ജുന, കെ.പി. പ്രതീഷ്, പി.ടി.എ ജോയിന്റ് സെക്രട്ടറി പി.പി.അനിൽ, ആൽഡ്രിൻ പി. ജോസ് എന്നിവർ സംസാരിച്ചു.