ആലങ്ങാട്: നീറിക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി നിർമ്മിച്ച മസ്ജിദ് വ്യാപാര സമുച്ചയം ഇന്ന് രാവിലെ പത്തിന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡന്റ് പി.കെ.നസീർ അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് താക്കോൽദാനം നിർവഹിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. പണ്ഡിതൻമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.