pj-anil

നെടുമ്പാശേരി: ഓണത്തിനോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന് ചെങ്ങമനാട് സഹകരണ ബാങ്ക് നൽകുന്ന പലിശരഹിത പർച്ചേസ് കൂപ്പണുകളുടെ വിതരണം ബാങ്ക് പ്രസിഡന്റ് പി.ജെ.അനിൽ ഉദ്ഘാടനം ചെയ്തു. പി.സി. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.വി.സുധീഷ്, ഇ.ഡി.ഉണ്ണിക്കൃഷ്ണൻ, ഷക്കീല മജീദ്, ഭാവന രഞ്ജിത്, ബാങ്ക് അസി. സെക്രട്ടറി കമറുന്നീസ, പി.എ. ഷിയാസ് എന്നിവർ പങ്കെടുത്തു. 5000 രൂപയുടെ പർച്ചേസ് കൂപ്പണുകൾ പത്തു മാസം കൊണ്ട് തിരിച്ചടച്ചാൽ മതി.