ആലുവ: അശോകപുരം പി.കെ.വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എറണാകുളം നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാണ്ടുകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ടി.ആർ.വിനോയ് കുമാർ വിഷയം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.എ.ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. എ.എം.അശോകൻ, ഷൈജു ജോർജ്, പി.ടി.ലെസ്ലി, എൻ.എസ്.അജയൻ, എസ്.എ.എം.കമാൽ, മനുദേവ് ശങ്കർ എന്നിവർ സംസാരിച്ചു.