ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ പട്ടിക സർക്കാരിനു കൈമാറുന്നതിൽ കാലതാമസംവരുത്തിയ ഭരണസമിതിക്കെതിരെ ചോദ്യം ഉന്നയിച്ച യു.ഡി.എഫ് അംഗത്തിന്റെ പേരിൽ പരാതി നൽകിയ പ്രസിഡന്റിന്റെ നടപടിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി.പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം.അലി അദ്ധ്യക്ഷനായി. ബ്ലോക്ക് ഭാരവാഹികളായ എ.എം. അബൂബക്കർ, വി.ഐ. കരീം, കെ.ആർ.നന്ദകുമാർ, പി.എ.സക്കീർ, കെ.എ. ജോസഫ്, റെഷീദ് കൊടിയൻ, ബിന്ദുഗോപി, കെ.വി. ബാലകൃഷ്ണൻ, എം.എ. ശശി, ടി.എ. മുജീബ്, വി.പി.അനിൽകുമാർ, ബീനാ ബാബു, സൂസൻ വർഗീസ്, ഇ.എം.അബ്ദുൾ സലാം, ജി.വി.പോൾസൺ, ബിനു അബ്ദുൾ കരീം, എ.എം. അബു, സി.എസ്.സുനീർ, മോഹനൻ കുന്നത്ത്, വി.എ.അബ്ദുള്ള, സൈഫുന്നീസ റെഷീദ്, ഫാത്തിമ ഷംസുദീൻ തുടങ്ങിയവർ സംസാരിച്ചു.