മൂവാറ്റുപുഴ: പ്രകൃതിജീവന സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ രൂപത്തിലുള്ള ശ്വാസകോശ രോഗങ്ങളുടെ കാരണങ്ങൾ, പ്രതിവിധി, പ്രതിരോധ മാർഗങ്ങൾ എന്നിവയെ സംബന്ധിച്ച സെമിനാർ 28ന് ഉച്ചകഴിഞ്ഞ് 2ന് മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. ബാബുജോസഫ്, യോഗ മാസ്റ്റർ പോൾ വർഗീസ്, ഡോ.പി.നീലകണ്ഠൻ നായർ എന്നിവർ സംസാരിക്കും.