
ആലുവ: തയ്യൽ തൊഴിലാളി ക്ഷേമനിധി പുന:സംഘടിപ്പിക്കണമെന്ന് എറണാകുളം ഡിസ്ട്രിക്ട് ടെയ്‌ലേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി.ഉദയൻ ഉദ്ഘാടനം ചെയ്തു. ഇ.ഡി.ടി.യു ജില്ലാ പ്രസിഡന്റ് ടി.വി.സൂസൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി.ഉദയകുമാർ, പി.എം.സഹീർ, എം.ടി. വർഗീസ്, ശ്രീനിക സാജു, എ.വി.സുരേന്ദ്രൻ, കെ.എം.വിനോദ്, കെ.എ.അഫ്‌സൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എ.വി.സുരേന്ദ്രൻ (പ്രസിഡന്റ്), ടി.വി.സൂസൻ (സെക്രട്ടറി), ശ്രീനിക സാജു (ട്രഷറർ), എം.ടി.വർഗീസ്, കെ.എം. വിനോദ്, ഗീത രാജു (വൈസ് പ്രസിഡന്റുമാർ), കെ.എസ്.സുനിൽ കുമാർ, കെ.കെ.ജയൻ, കെ.എ. ജാരിയ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.