കോലഞ്ചേരി: പട്ടിമറ്റം മാർ കൂറിലോസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റയും സ്കൗട്ട് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പോക്സോ നിയമ ബോധവത്കരണം നടത്തി. ഇംഗ്ലീഷ് അദ്ധ്യാപകൻ ബിജു മാത്യു ക്ലാസെടുത്തു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.