school

മൂവാറ്റുപുഴ: രണ്ടാർകര എസ്. എ. ബി .ടി .എം സ്കൂളിൽ സ്കൂൾ കുട്ടികൾക്കായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ജനാധിപത്യത്തിന്റെ ശക്തിയും മഹത്വവും കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ പഠനാർഹമാക്കാൻ ലക്ഷ്യമിട്ടാണ് സ്കൂളിൽ ഇലക്ഷൻ നടത്തിയത്. സ്കൂൾ അറ്റൻഡൻസ് രജിസ്റ്റർ വോട്ടർപട്ടികയാക്കിയായിരുന്നു പ്രവർത്തനങ്ങൾ.

ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് , പഞ്ചായത്ത് അംഗം അഷ്റഫ് മൈതീൻ ,സ്കൂൾ മാനേജർ എം..എം. അലിയാർ മാസ്റ്റർ ,പി .ടി .എ പ്രസിഡന്റ് റ്റി.എം ജാഫർ , വൈസ് പ്രസിഡന്റ് ഫൈസൽ കുറ്റ്യാനിക്കൽ തുടങ്ങിയവർ ഉൾപ്പെടെ രക്ഷകർത്താക്കളും വിവിധ മേഖലകളിലെ പ്രമുഖരും നിരീക്ഷകരായി ബൂത്ത് സന്ദർശിച്ചു.

വോട്ടെണ്ണലിന്റെ പ്രഖ്യാപനം മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ സി.പി ബഷീർ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് എം .എ .ഫൗസിയ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ .എം .ഷെക്കീർ , അദ്ധ്യാപകരായ വിനിൽ റിച്ചാർഡ് ,അമ്പിളി, സബന മോൾ, സമീന യു. എം , അമീറ നിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.