kothamangalam

 ദുരൂഹതയെന്ന് മാതാവ്

കോതമംഗലം: അജ്ഞാതർ തട്ടിക്കൊണ്ടുപോയ മകനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് മാതാവ്. നെല്ലിമറ്റത്ത് പുലിയൻപാറ കുരിശുപള്ളിക്ക് സമീപം അറബക്കൽ ജോസഫിന്റെ മകൻ ബൈജുവിനെയാണ് (48) വീടിന് സമീപം ആൾ താമസമില്ലാത്ത പഴയവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മുഖം വികൃതമാക്കിയ നിലയിലും കാലുകൾ കസേരയിൽ കുത്തിനിൽക്കുന്നതുമാണ് ദുരൂഹതയ്ക്ക് കാരണം. ഏതാനും ദിവസംമുമ്പ് മകനെ അർദ്ധരാത്രിയിൽ മുഖംമൂടിധാരികൾ തട്ടിക്കൊണ്ടുപോയതായി കഴിഞ്ഞ ദിവസം മാതാവ് ഫിലോമിന പൊലീസിന് മൊഴി നൽകിയിരുന്നു.

മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷമേ മരണകാരണം പറയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.