
ആലുവ: ശബരിമല, മാളികപ്പുറം മേൽശാന്തിമാരായി പ്രവർത്തിച്ചവർ കൂട്ടായ്മ രൂപീകരിച്ചു. ശബരിമല തന്ത്രിമാരായ കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവർ കൂട്ടായ്മയുടെ രക്ഷാധികാരികളാണ്. എഴിക്കോട് ശശി നമ്പൂതിരി (പ്രസിഡന്റ്), എം.എൻ. റിജിൽ നമ്പൂതിരി (സെക്രട്ടറി), എ.കെ. സുധീർ നമ്പൂതിരി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.