chain

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ 30 ന് പട്ടിണിസമരവും മനുഷ്യച്ചങ്ങലയും നടത്തും. രാവിലെ 7.30 ന് നടക്കുന്ന പട്ടിണിസമരം സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻ പിള്ളയും സമാപന സമ്മേളനം ബി.എം.എസ് ദേശീയ സമിതി അംഗം കെ.കെ വിജയകുമാറും ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 മണിക്ക് ഫാക്ട് ജീവനക്കാരുടെ മനുഷ്യ ചങ്ങല. കഴിഞ്ഞ 4 വർഷം റെക്കാഡ് ഉത്പാദനവും വിപണനവും ലാഭവും നേടിയിട്ടും 68 മാസ കാലാവധി കഴിഞ്ഞ ദീർഘകാല കരാർ ഒപ്പിട്ട് 5 മാസമായിട്ടും ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് വിവിധ യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ സമരം നടത്തുന്നത്.