nadirsha

അങ്കമാലി: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി കേരള ഐ ബാങ്ക് അസോസിയേഷന്റെ നേതൃത്വത്തിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനവും പുരസ്കാരദാനവും നടനും സംവിധായകനുമായ നാദിർഷ ഉദ്ഘാടനം ചെയ്തു. എൽ.എഫ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ഡോ.ജോയ് അയിനിയാടൻ അദ്ധ്യക്ഷത വഹിച്ചു. അസി.ഡയറക്ടർ ഫാ.വർഗീസ് പാലാട്ടി, നേത്ര ചികിത്സാ വിഭാഗം മേധാവി ഡോ.എലിസബത്ത് ജോസഫ്, ഡോ.തോമസ് ചെറിയാൻ, ഡോ.ഡേവിഡ് പുതുക്കാടൻ, ഡോ.ഹിൽഡ നിക്സൺ, അങ്കമാലി സബ് ഇൻസ്പെക്ടർ എൽദോ പോൾ, മിനി കോര, എൽദോ വർഗീസ് എന്നിവർ സംസാരിച്ചു.