കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ പ്രീ-പ്രൈമറി കുട്ടികളുടെ

ചിത്രവായനയ്ക്ക് പുസ്തക സമ്മാനവുമായി കാക്കൂർ സർവീസ് സഹകരണ ബാങ്കും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുമാറാടി യൂണിറ്റും. കാക്കൂർ ഗവ.എൽ.പി സ്കൂൾ,​ മണ്ണത്തൂർ ഗവ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് കഥാചിത്രങ്ങളും കുട്ടികവിതകളും അടങ്ങുന്ന 50 വീതം പുസ്തകങ്ങളാണ് സമ്മാനിച്ചത്. ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി ജോർജ് ജേക്കബ് അധ്യക്ഷനായി. ഡി.പ്രേംനാഥ് മുഖ്യ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ഷൈജു ജോൺ, ഡോ.ശിവകേശ് രാജേന്ദ്രൻ, ഹെഡ്മിസ്ട്രസ് ടി.എസ്. പ്രമീളകുമാരി എന്നിവർ സംസാരിച്ചു.