
കോതമംഗലം: എംബിറ്റ്സ് എൻജിനിയറിംഗ് കോളേജ്, ദേശീയ ഹാപ്പിനസ് യൂണികോൺ അവാർഡിന് അർഹരായി. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ എ.ഐ.സി.ടി.ഇ ചെയർമാൻ പ്രൊഫ.അനിൽ ഡി. സഹസ്രബോധിയിൽ നിന്ന് പ്രിൻസിപ്പൽ ഡോ.സോജൻ ലാൽ അവാർഡ് ഏറ്റുവാങ്ങി. ഹാർട്ട് ഫുൾ കാമ്പസ്, യുവർ വൺ ലൈഫ് എന്നിവരുമായി സഹകരിച്ച് എ.ഐ.സി.ടി.ഇ ഏർപ്പെടുത്തിയിട്ടുള്ളതാണ് ഹാപ്പിനസ് യൂണികോൺ അവാർഡ്. ചടങ്ങിൽ യുവർ വൺ ലൈഫ് സ്ഥാപകൻ യോഗി കൊച്ചർ, ഹാർട്ട് ഫുൾ കാമ്പസ് പ്രതിനിധികളായ ഡോ.നിവേദിത ശ്രേയൻസ്, രമേശ് കൃഷ്ണൻ, സഞ്ജയ് സൈഗാൾ തുടങ്ങിയവർ പങ്കെടുത്തു.