അങ്കമാലി: ലയോള റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മീനാക്ഷിയമ്മ മെമ്മോറിയൽ ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ ഷാജൻ നിർവഹിച്ചു. എൽ.ആർ.എ പ്രസിഡന്റ് പി. ആർ.സതീശൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ സരിത സുനിൽ പ്രതിഭകളെ ആദരിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ സി.വി.അശോക് കുമാർ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ദേവസി മാടൻ, മുൻ വൈസ് പ്രസിഡന്റുമാരായ രാജു അമ്പാട്ട് , എൽ.ആർ.എ ഭാരവാഹികളായ ആനന്ദവല്ലി നാരായണൻ, ഷീല മനോജ്, എം.സി.പാവൂസ്, ഗീത ഉണ്ണിക്കൃഷ്ണൻ, അനിൽ തച്ചപ്പിള്ളി, അൽഫോൻസ മാത്യു, സി.എം.നാരായണൻ നായർ, കെ.എൻ.കുഞ്ഞികുട്ടൻ, ഉണ്ണിക്കൃഷ്ണൻ മങ്ങാട്ട്, മേരി ചാക്കോ,ഷൈബി പാപ്പച്ചൻ എന്നിവർ സംസാരിച്ചു.