കൂത്താട്ടുകുളം: അതിദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ടുള്ള മൈക്രോ പ്ലാൻ പരിശീലനം പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്തിൽ ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ഡോജിൻ ജോൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൽസി ടോമി, പി.എസ്.വിജയകുമാരി, ബ്ലോക്ക്‌ അംഗങ്ങൾ, രാമമംഗലം, പാമ്പക്കുട, തിരുമാറാടി, പാലക്കുഴ, ഇലഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കിലയാണ് ക്ലാസ് നയിച്ചത്.