കോതമംഗലം: വൈസ് മെൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബേസിൽ സ്കൂളിൽ നിന്നും പ്ലസ് ടുവിന് മികച്ച വിജയം നേടിയ കുട്ടികൾക്ക് ബിജു പള്ളിമാലിലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ് നൽകി ആദരിച്ചു. പ്രിൻസിപ്പൽ ഫാദർ പി ഒ പാലോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബിജു അനുസ്മരണ സമ്മേളനത്തിൽ വൈസ് മെൻസ് ക്ലബ്ബ് പ്രസിഡന്റ് ടി.ഐ.പൗലോസ് അവാർഡ് വിതരണം നടത്തി. സണ്ണി കെ.തോമസ്, ഡോ.വിജയൻ നങ്ങേലിൽ, ഡോ. സാജു എബ്രാഹം, പ്രൊഫ. മേഴ്സി ഏല്യാസ്, കെ.പി.കുര്യാക്കോസ്,​ തോമസ് എ. വർഗീസ്, കെ.ടി.മത്തായിക്കുത്ത്, എം.ജി.കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.