
കൊച്ചി: മുൻ കാലങ്ങളിൽ ബഡ്ജറ്റ് ദിനം എത്രമാത്രം പ്രധാന പ്പെട്ടതായിരുന്നോ അത്രയും പ്രാധാന്യമർഹിക്കുന്നതാണ് ഇപ്പോഴത്തെ ജി.എസ്.ടി കൗൺസിൽ മീറ്റിംഗുകളെന്ന് സെൻട്രൽ എക്സൈസ് ആൻഡ് സെട്രൽ ജി.എസ്.ടി ആൻഡ് കസ്റ്റംസ് ചീഫ് കമ്മിഷണർ ജെയ്ൻ കെ. നഥാനിയേൽ പറഞ്ഞു. ഐ.സി.എ.ഐ എറണാകുളം ബ്രാഞ്ച് ആതിഥേയത്വം വഹിച്ച ജി.എസ്.ടി ആൻഡ് ഇൻഡയറക്ട് ടാക്സസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടി പ്പി ച്ച ദ്വിദിന ജി.എസ്.ടി ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഐസി.എ.ഐ, ജി.എസ്.എസ്.ടി ആൻഡ് ഇൻഡയറക്ട് ടാക്സസ് കമ്മിറ്റി ചെയർമാൻ പി. രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹി ച്ചു.
കെ.വി. ജോസ്, എ. സലീം എന്നിവർ സംസാരിച്ചു.