കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച​ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും സംരംഭകർക്കുള്ള വായ്പാ മേളയും ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മുത്തേടൻ, ഷൈമി വർഗീസ്, വൈസ് പ്രസിഡന്റ് റോഷനി എൽദോ,​ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.ടി. അജിത് കുമാർ ,ഷോജ റോയി, പഞ്ചായത്ത് അംഗങ്ങളായ ജോസ് എ.പോൾ, കെ.ജെ.മാത്യു, വൽസ വേലായുധൻ ജോഷി തോമസ്, ഡോളി ബാബു, രജിത ജയ്മോൻ,​ ജോബി മാത്യു , സെക്രട്ടറി സാവിത്രി കുട്ടി,​ എൻ.പി.രാജീവ്,​ വ്യവസായ ഓഫീസർ വിഷ്ണു എൻ. നായർ എന്നിവർ സംസാരിച്ചു.