
പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേളയുടെ ഭാഗമായി വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിന്റെ വിജയികൾക്ക് പുരസ്കാരം നൽകി. ശ്രീരംഗ് കൃഷ്ണ, മേരി നെഹെമിയ കെ ജെ, ആദിത്യരാജ്, റോസ്ബെല്ല, ആൻ മരിയ ഫെർണാണ്ടസ്, ദിയ എം. പി., നേഹ തോമസ്, അഭിനന്ദന, സ്‌നോവിൻ എന്നിവരാണ് വിജയികൾ. ചിത്രകലാ അദ്ധ്യാപിക എസ്.എം.രേഷ്മ മുഖ്യാതിഥിയായി.