മൂവാറ്റുപുഴ: പുരോഗമന കലാ സാഹിത്യ സംഘം മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശില്പ ശാല ഇന്ത്യൻ സാംസ്കാരിക ചരിത്രം എന്ന വിഷയം അവതരിപ്പിച്ച് ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി.എൻ. കുഞ്ഞുമോൾ അദ്ധ്യക്ഷത വഹിച്ചു.

സ്ത്രീ -സത്വവും സമൂഹവും എന്നവിഷയത്തിൽ വി.എസ്. ബിന്ദുവും കലയും സൗന്ദര്യ ശാസ്ത്രവും എന്നവിഷയത്തിൽ ഡോ. സി.ബി. സുധാകരനും സാംസ്ക്കാരിക രംഗത്തെ കടമകൾ എന്നവിഷയത്തിൽ എം.കെ. മനോഹരനും പ്രഭാഷണം നടത്തി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ യു.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജയകുമാർ ചെങ്ങമനാട്, ജോഷി ഡോൺ ബോസ്കോ , ജോസ് കരിമ്പന , കുമാർ കെ. മുടവൂർ സംഘാടക സമിതി കൺവീനർ കൺവീനർ സ്.ആർ. ജനാർദ്ധനൻ, എൻ.വി. പീറ്റർ, ടി.എ. ബേബി, പി.ആർ. പങ്കജാക്ഷി , പ്രേമലത പ്രഭാകരൻ എന്നിവർ സംസാരിച്ചു.