vhss

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിൽ നാലുവർഷത്തെ സേവനത്തിന് ശേഷം ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്കൂളിലേയ്ക്ക് സ്ഥലം മാറി പോകുന്ന സമീർ സിദ്ധിഖിക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും നാട്ടുകാരും ചേർന്ന് യാത്ര അയപ്പ് നൽകി.

സംസ്ഥാന സർക്കാരിന്റെ മികച്ച എൻ. എസ്,എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ലഭിച്ചതിനൊപ്പം ഈസ്റ്റ് മാറാടി സ്കൂളിനെ സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന സ്ക്കൂളാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ച അദ്ധ്യാപകനായിരുന്ന സമീറെന്ന് പി.ടി.എ പ്രസിഡന്റ് സിനിജ സനിൽ പറഞ്ഞു. പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ഡോ. അബിത രാമചന്ദ്രൻ , റോണി മാത്യു, ജി. ശ്രീകല , കൃഷ്ണപ്രിയ , റ്റി. പൗലോസ് തുടങ്ങിയവരും വിവിധ സ്കൂളുകളിലേക്ക് സ്ഥലം മാറി പോയി.