പെരുമ്പാവൂർ: റയോൺപുരം കെയർ ഫൗണ്ടേഷൻ സൗജന്യമായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം സൗത്ത് വല്ലം ജുമാ മസ്ജിദ് ഇമാം ശാഹുൽ ഹമീദ് മൗലവി, റയോൺ പുരം ജുമാ മസ്ജിദ് ഇമാം സിറാജ്ജുദ്ധീൻ മൗലവി, ബുസ്താനുൽ ഉലാം അറബി കോളേജ് പ്രിൻസിപ്പൽ ഉനൈസ് മൗലവി എന്നിവർ ചേർന്ന് നിർവഹിച്ചു. കെയർ ഫൗണ്ടേഷൻ പ്രസിഡന്റ് മൻസൂർ നെല്ലിക്കൽ അദ്ധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റുമാരായ എ.പി.കെ.സലാം, എം.എ.ശിഹാബ്, കൗൺസിലർ പി.എ.സിറാജുദ്ദീൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബീവി അബൂബക്കർ, പി.ബി.അലി, അഹമ്മദ് ഉണ്ണി കരീം, കെയർ ഫൗണ്ടേഷൻ ഭാരവാഹികളായ ബിനുപ് അലികുഞ്ഞു, എൻ.എ.അബ്ദുൽ മജീദ്, എ.എസ്.അലിയാർ കുട്ടി, ശാമിൽ അലിയാർ തുടങ്ങിയവർ സംസാരിച്ചു.