കളമശേരി: കർഷക സംഘം ഏലൂർ വെസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലാം വാർഡിൽ ആരംഭിച്ച മരച്ചീനി കൃഷി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ, സി.പി.എം ഏലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.എ. ഷിബു , കർഷക സംഘം ഏരിയാ പ്രസിഡന്റ് എ.കെ. അബൂബക്കർ, സെക്രട്ടറി പി.ടി. ഷാജി, എ.ജെ. ഫ്രാൻസിസ് ,കെ.കെ. നിഷാദ്, ടി .എസ്. പ്രസീദൻ തുടങ്ങിയവർ നേതൃത്വം നൽകി.