പെരുമ്പാവൂർ: പെരുമ്പാവൂർ നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെയും തോട്ടുവ മംഗലഭാരതി ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് ഗുരുദർശന പഠന ക്ലാസ് നടക്കും. തോട്ടുവ മംഗലഭാരതിയിൽ രാവിലെ 10ന് നടക്കുന്ന ഹോമം, ഉപനിഷത്ത് പാരായണം എന്നിവയ്ക്കുശേഷം സ്വാമിനി ജ്യോതിർമയി ഭാരതി പ്രവചനം നടത്തും. തുടർന്ന് 11 മണിക്ക് ശ്രീനാരായണ ഗുരു രചിച്ച തേവാര പതികങ്കൾ എന്ന കൃതിയെ ആസ്പദമാക്കി റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി.നടേശൻ പഠന ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന സംവാദത്തിൽ സ്വാമിനി ത്യാഗീശ്വരി, കെ.പി.ലീലാമണി, എ.കെ.മോഹനൻ എന്നിവർ പങ്കെടുക്കും