കാലടി: മലയാറ്റൂർ പഞ്ചായത്തംഗമായിരിക്കെ നിര്യാതയായ മിനി സുരേന്ദ്രനെ സി.പി.എം മലയാറ്റൂർ-നീലീശ്വരം ലോക്കൽ കമ്മിറ്റി അനുസ്മരിച്ചു. അനുസ്മരണ യോഗത്തിൽ ലോക്കൽ സെക്രട്ടറി കെ.കെ. വത്സൻ പതാക ഉയർത്തി. അനുസ്മരണ പ്രഭാഷണവും അദ്ദേഹം നടത്തി. വിജി രജി അദ്ധ്യക്ഷയായി. ലോക്കൽ കമ്മറ്റി അംഗം സി.എസ്. ബോസ് സംസാരിച്ചു.